Ticker

6/recent/ticker-posts

തിക്കോടി സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വർണാഭരണം തിരികെ നൽകി ബസ് യാത്രികയും ജീവനക്കാരും




പയ്യോളി : ബസ് യാത്രക്കിടെ നഷ്ടപ്പെട്ട സ്വർണാഭരണം ഉടമക്ക് തിരികെ നൽകി ബസ് യാത്രികയും ജീവനക്കാരും മാതൃകയായി . മേലടി എസ്.എൻ.ബി.എം. ഗവ. യു. പി. സ്കൂൾ ജീവനക്കാരിയായ തിക്കോടി 'നിർമാല്യ'ത്തിൽ പ്രിയയുടെ രണ്ട് പവൻ സ്വർണ്ണ കൈ ചെയിനാണ് തിക്കോടിയിലേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച കളഞ്ഞുപോയത്.

തുടർന്ന് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നും കയറിയ തുറയൂർ സ്വദേശിനി റൈഹാനത്തിന് പ്രിയ ഇരുന്ന സീറ്റിന് താഴെ നിന്നും ആഭരണം കളഞ്ഞ് കിട്ടുകയായിരുന്നു . ഉടൻ ബസ് ജീവനക്കാരായ കണ്ടക്ടർ തിരുവള്ളൂർ ലക്ഷം വീട് വിജേഷ് , ഡ്രൈവർ മന്തരത്തൂർ വള്ളുവളപ്പിൽ സജിത്ത് എന്നിവരെ ഏൽപ്പിക്കുകയായിരുന്നു.  കൊയിലാണ്ടി - വടകര റൂട്ടിൽ സർവീസ് നടത്തുന്ന കെ. എൽ. 43. എച്ച് .1165 ആം നമ്പർ സ്വകാര്യ ബസിലാണ് ആഭരണം കളഞ്ഞുപോയിരുന്നത്.  പയ്യോളി പോലീസ് സ്റ്റേഷനിൽ വെച്ച് സി.ഐ.എ.കെ.സജീഷിന്റെ സാന്നിധ്യത്തിൽ ഉടമക്ക് ആഭരണം കൈമാറി. പൊതുപ്രവർത്തകരായ കെ. രമേശൻ, പി. വി. ശിവപ്രകാശ്, എം. രൂപേഷ് കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments