Ticker

6/recent/ticker-posts

മോഷണക്കേസ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. സ്വര്‍ണക്കടയുടമ സയനൈഡ് കഴിച്ച് മരിച്ചു


ആലപ്പുഴ: മോഷണക്കേസ് പ്രതിയെ തെളിവെടുപ്പിനായി സ്വര്‍ണക്കടയില്‍ എത്തിച്ചപ്പോള്‍ കടയുടമ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. മുഹമ്മ ജങ്ഷനു സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കല്‍ പണിക്കാപറമ്പില്‍ രാധാകൃഷ്ണന്‍ (62) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം.


പ്രതിയായ തൊടുപുഴ തൃക്കയില്‍ ശെല്‍വരാജിനെ കടുത്തുരുത്തി എസ്എച്ച്ഒ റെനീഷ്, എസ്‌ഐ എ കെ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലിസ് മുഹമ്മയിലെത്തിയത്. മോഷ്ടിച്ച 21 പവന്‍ സ്വര്‍ണം താന്‍ രാജി ജ്വല്ലറിയില്‍ വിറ്റുവെന്നാണ് ശെല്‍വരാജ് മൊഴി നല്‍കിയിരുന്നത്. പോലിസ് എത്തുമ്പോള്‍ കട അടഞ്ഞു കിടക്കുകയായിരുന്നതിനാല്‍ രാധാകൃഷ്ണനെയും മകനെയും വിളിച്ചുവരുത്തി തുറപ്പിച്ചു. തെളിവെടുപ്പ് നടക്കുന്നതിനിടെ രാധാകൃഷ്ണന്‍ കടയില്‍ സൂക്ഷിച്ചിരുന്ന സയനൈഡ് കഴിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ഉടന്‍ പോലിസ് ജീപ്പില്‍ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സതിയമ്മ. മക്കള്‍: റെജിഷ്, റെജിമോള്‍. മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീടിന്റെ വാതില്‍ തകര്‍ത്തു ശെല്‍വരാജ് കവര്‍ച്ച നടത്തിയത് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്.



 
 

Post a Comment

0 Comments