Ticker

6/recent/ticker-posts

ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ ' മുന്നറിയിപ്പ് സംവിധാനങ്ങളിലെ അപാകത എന്നും ആക്ഷേപം

 കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിൽ സ്വിഗ്ഗി തൊഴിലാളി മരിച്ച നിലയൽ  റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
 എലത്തൂർ സ്വദേശി എം.രഞ്ജിത്താണ് മരിച്ചതെന്നാണ് വിവരം ബൈക്ക് നിയന്ത്രണംവിട്ട്   മറിഞ്ഞായിരുന്നു അപകടം


 കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നു. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നും പരാതി ഉയരുന്നു.



Post a Comment

0 Comments