Ticker

6/recent/ticker-posts

പ്രതി അഫാൻ ഫർസാനയോട് മറ്റ് കൊലപാതകങ്ങളെ കുറിച്ച് അറിയിച്ചെന്ന് മൊഴി:എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചതായും അഫാൻ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതി അഫാൻ ഫർസാനയോട് മറ്റ് കൊലപാതകങ്ങളെ കുറിച്ച് അറിയിച്ചെന്ന് മൊഴി. പാങ്ങോട് പൊലീസ് അഫാനിൽ നിന്നും ശേഖരിച്ച മൊഴിയിലാണ് വെളിപ്പെടുത്തൽ.
ഫർസാനയെ കൊന്നത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിന് ശേഷമാണെന്നും അമ്മൂമ്മ സൽമാബീവിയോട് വൈരാഗ്യമുണ്ടായിരുന്നതായും അഫാൻ പാങ്ങോട് പൊലീസിനോട്‌ പറഞ്ഞു. കൊലപാതകങ്ങൾ വെളിപ്പെടുത്തിയപ്പോൾ എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചു. തൊട്ടുപിന്നാലെ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തിയെന്നാണ് പ്രതിയുടെ മൊഴി.

കടബാധ്യതയ്ക്ക് കാരണം അമ്മയാണെന്ന് അമ്മൂമ്മ സൽമാബീവി നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായും പറയുന്നു. ഇതാണ് സൽമാബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായത്. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചില്ല. എന്നാൽ ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് പറഞ്ഞു. ഇതോടെയാണ് ലത്തീഫിന്‍റെ ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തിയത്.
അഫാന്‍റെ പിതാവ് അബ്‌ദുൽ റഹീം ഇന്നു രാവിലെ 7:30ന് സൗദി അറേബ്യയിലെ ദമാമിൽ നിന്നും തിരുവനന്തപുരത്ത് എത്തിയിരുന്നു. അഫാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷെമിയെ സന്ദർശിച്ച ശേഷം മകൻ ക്രൂരമായി കൊലപ്പെടുത്തിയ ഉമ്മ സൽമാബീവിയുടെ പാങ്ങോടുള്ള വസതിയിലും അബ്‌ദുൽ റഹീം എത്തി.മരിച്ചവരുടെ കബറിടങ്ങളിൽ എത്തി പ്രാർത്ഥന നടത്തി
ഷെമി ചികിത്സയിൽ കഴിയുന്ന സ്വകാര്യ മെഡിക്കൽ കോളജിലെത്തി നെടുമങ്ങാട് ഡിവൈഎസ്‌പി മഞ്ജു ലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മൊഴിയെടുക്കുമെന്നാണ് വിവരം. അഫാന്‍റെ പിതാവ് അബ്‌ദുൽ റഹീമിന്‍റെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. കടബാധ്യതയാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന അഫാന്‍റെ വാദം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്

Post a Comment

0 Comments