Ticker

6/recent/ticker-posts

എട്ടുപേർ കൊല്ലപ്പെട്ട കേരളത്തിലെ ഭീകരാക്രമണത്തിന് ഉണ്ടായിരുന്നത് ഒരു പ്രതി : കേസിലെ ചുരുളഴിഞ്ഞേക്കും വിദേശ ബന്ധത്തെക്കുറിച്ച് അന്വേഷണം നടക്കും

കൊച്ചി: എട്ടുപേര്‍ കൊല്ലപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ കളമശ്ശേരി സ്ഫോടന കേസിൽ പുതിയ കണ്ടെത്തലുകൾ.  കേസില്‍ ഒരേയൊരു പ്രതി മാത്രമേയുള്ളുവെന്ന അനുമാനത്തിലെത്തിയ കേരള പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുതുതായി പുറത്തുവരുന്നത്. പ്രതി ഡൊമിനിക് മാര്‍ട്ടിന് വിദേശബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ഇതിന്റെ വിവരങ്ങള്‍ തേടുകയാണ് പോലീസ്.



പ്രതിയുടെ വിദേശബന്ധത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുക. കഴിഞ്ഞദിവസമാണ് ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.

നേരെത്തെ, സ്ഫോടക വസ്തുക്കള്‍ തയാറാക്കിയതിന്റെ ദൃശ്യങ്ങള്‍ ഡൊമിനിക് ഒരു വിദേശ നമ്പറിലേക്ക് അയച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഈ വിദേശ നമ്പര്‍ ദുബയിലുള്ള സുഹൃത്തിന്റേതാണെന്നാണ് ഡൊമിനിക് അവകാശപ്പെട്ടത്.


Post a Comment

0 Comments