Ticker

6/recent/ticker-posts

കോടിക്കലിൽ ഫിഷ്ലാൻറിംഗ് സെൻറർ യാഥാർത്ഥ്യമാക്കുക യൂത്ത് ലീഗ് ഏകദിന ഉപവാസം 26 ന്

നന്തി ബസാർ: ആയിരകണക്കിന് മൽസ്യതൊഴിലാളികളുടെ ആശ്രയ കേന്ദ്രമായ കോടിക്കൽ കടപ്പുറത്ത് 
ഫിഷ്ലാൻറിംഗ് സെൻറർ യാഥാർത്ഥ്യമാക്കുക
കേന്ദ്ര-കേരള സർക്കാറുകൾ കോടിക്കൽ കടപ്പുറത്തിനോട് കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിംയൂത്ത് ലീഗ് 


മൂടാടി,തിക്കോടി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ കോടിക്കൽ ടൗണിൽ നടത്തുന്ന ഏകദിന ഉപവാസം വിജയിപ്പിക്കാൻ യൂത്ത് ലീഗ് ജനകീയ കൺവൻഷൻ തിരുമാനിച്ചു.മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ പി.ഇൻഷിദ ഉൽഘാടനം ചെയ്തു. മന്നത്ത് മജീദ്,പി.കെ ഹുസൈൻ ഹാജി,കെ പി കരീം,പി ബഷീർ,വി.കെ അലി,വി.കെ ഇസ്മായിൽ,പി.കെ സുനീത,റഷീദ സമദ് സംസാരിച്ചു.തിക്കോടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി.വി ജലീൽ സ്വാഗതവും ഷാനിബ് കോടിക്കൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments