Ticker

6/recent/ticker-posts

ആട്ടവും പാട്ടുമായി നഗരസഭ ഭിന്നശേഷി കലോത്സവം സർഗ്ഗോത്സവം - 25




പയ്യോളി: - നഗരസഭ ഭിന്നശേഷി കലോത്സവം നടത്തി. സർഗ്ഗോത്സവം എന്ന പേരിൽ നടത്തിയ കലോത്സവത്തിൽ ആട്ടവും പാട്ടുമായി അറുപതോളം കുട്ടികൾ പങ്കെടുത്തു. ഭിന്ന ശേഷി കലോത്സവം നഗരസഭ ചെയർമാൻ വി.കെ. അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാഭവൻ മണി പുരസ്കാര ജേതാവ് ഷൈനി പ്രകാശ് മുഖ്യാഥിതിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, പി.എം ഹരിദാസൻ , ഷെജ്മിന അസ്സയിനാർ, റിയാസ് പി.എം കൗൺസിലർമാരായ എ.പി റസാഖ്, കെ.സി ബാബുരാജ്, റസിയ ഫൈസൽ, സ്മിതേഷ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മഹിജ എളോടി സ്വാഗതവും  ഐ സി ഡി എസ് സൂപ്പർ വൈസർ സുജല നന്ദിയും പറഞ്ഞു.
പങ്കെടുത്ത കുട്ടികൾക്ക് നഗരസഭയുടെ വകയായി ഉപഹാരങ്ങൾ നല്കി.






                          

Post a Comment

0 Comments