Ticker

6/recent/ticker-posts

തിക്കോടിയൻ സ്മാരക വി.എച്ച്.എസ്.എസ്. പയ്യോളി വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, സ്കൂൾ വാർഷികവും, 2025 ഫെബ്രുവരി 22 ന്.


 പയ്യോളി :    മികവുത്സവവും യാത്രയയപ്പും സ്കൂൾ വാർഷികവും വിപുലമായി സംഘടിപ്പിക്കാൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിവിധ സബ് കമ്മിറ്റി ഭാരവാഹികളുടെയും അംഗങ്ങളുടെയും യോഗം തീരുമാനിച്ചു. സ്വാഗത സംഘം ചെയർമാൻ പി.ടി.എ  പ്രസിഡണ്ട് സി പ്രമോദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സജിത്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വിജീഷ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ പി. സൈനുദ്ദീൻ പരിപാടി വിശദീകരിച്ചു. വിവിധ സബ് കമ്മിറ്റി അംഗങ്ങൾ പ്രത്യേകം യോഗം ചേർന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. ഫെബ്രുവരി 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിവിധ പരിപാടികളിൽ വിദ്യാർത്ഥികളും

അധ്യാപകരും,പൂർവ്വ വിദ്യാർത്ഥികളും അണിനിരക്കും.രാത്രി 12 മണി വരെ നീളുന്ന ആഘോഷ പരിപാടി ചരിത്ര സംഭവമാക്കാൻ തീരുമാനിച്ചു. വി എച്ച്.എസ്.ഇ പ്രിൻസിപ്പാൾ നിഷ ടീച്ചർ നന്ദി പറഞ്ഞു.




Post a Comment

0 Comments