Ticker

6/recent/ticker-posts

ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ

തിരുവനന്തപുരം: 2025-26 ലൈഫ് പദ്ധതിക്ക്  1160 കോടി രൂപ വകയിരുത്തിയെന്ന് അറിയിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കുറഞ്ഞത് ഒരു ലക്ഷം വീടുകളാണ് ഈ കാലയളവിൽ പൂർത്തിയാക്കുന്നത്. പട്ടികജാതിയിലെ 1,11,996 പേര്‍ക്കും, പട്ടിക വർഗത്തിലെ 43,332 പേര്‍ക്കും വീട് നൽകിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഭവന നിർമാണ മേഖലയ്‌ക്ക് ഉത്തേജനം നൽകുന്നതിനായി വളരെ വിപുലമായ ഒരു സഹകരണ പദ്ധതി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നഗര ഗ്രാമ പ്രദേശങ്ങളിൽ ഇടത്തരം വരുമാനക്കാർക്ക് താങ്ങാനാകുന്ന ചെലവിൽ റെസിഡൻഷ്യൽ കോംപ്ലക്‌സുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്

Post a Comment

0 Comments