Ticker

6/recent/ticker-posts

ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് കാളയെ ചന്തയിൽ കടത്തികെട്ടൽ ചടങ്ങ് നടന്നു.

 

പയ്യോളി : ശ്രീ കീഴൂർ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് രണ്ടാം ദിവസം കാളയെ ചന്തയിൽ കടത്തികെട്ടൽ ചടങ്ങ് നടന്നു.പണ്ട് കാലം മുതലെ പടിഞ്ഞാറെ ചൊവ്വ വയലിൽ വെച്ച് അനുഷ്ടിച്ചു വരുന്ന പ്രസിദ്ധമായ ഒരു പ്രധാന ചടങ്ങാണ് കാളയെ ചന്തയിൽ കടത്തികെട്ടൽ. മുൻ കാലങ്ങളിൽ ചന്തയിൽ നാടിൻ്റെ നാനാഭാഗത്തു നിന്നും കന്നുകാലികളെ എത്തിച്ച് കൈമാറ്റം ചെയ്യാനും വില നിശ്ചയിച്ച് സ്വന്തമാക്കാനും കഴിഞ്ഞിരുന്നു.   കന്നുകാലിചന്തയ്ക്ക്  പണി കുളങ്ങര കുനിയിൽ അശോകനാണ്  മുഖ്യകാർമ്മികത്വം വഹിക്കുന്നത് പടിഞ്ഞാറെ ചൊവ്വ വയലിൽ വെച്ച് രാവിലെ നടന്ന ചടങ്ങിൽ കാളയുടെ ഉടമസ്ഥൻ കുറുങ്ങോട്ട് നാരായണൻ .കുറുങ്ങോട്ട് വിഷ്ണു .പ്രഭാകരൻ പ്രശാന്തി. കുന്നുംപുറത്ത് പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments