Ticker

6/recent/ticker-posts

മുനവ്വറലി തങ്ങളെ വിളിക്കൂ ലീഗിനെ രക്ഷിക്കൂ ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററുകൾ


കോഴിക്കോട് മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗിലെ അഭിപ്രായ ഭിന്നത തെരുവിലേക്ക് ലീഗിലെ പ്രമുഖ നേതാക്കൾക്കെതിരെ കോഴിക്കോട് ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് പോസ്റ്ററുകൾ    മുനവ്വറലി തങ്ങളെ വിളിക്കൂ മുസ്ലിംലീഗിനെ രക്ഷിക്കൂ 

മുനമ്പത്ത് ഭൂമി വഖ്ഫല്ലന്ന് പറയാൻ വിഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാർട്ടി പുറത്താക്കുക, ബിനാമി താല്പര്യങ്ങൾ സംരക്ഷിക്കാൻ ഫത് വ തേടിവരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികൾ പണ്ഡിതന്മാർ തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകൾ. മുനമ്പത്തേത് വഖ്ഫ് ഭൂമി 
 യെല്ലന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനെതിരെ മുസ്ലിം സംഘടനകളും നേതാക്കളും കടുത്ത പ്രതിഷേധമുയർത്തിയിരുന്നു  

Post a Comment

0 Comments