Ticker

6/recent/ticker-posts

കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയേയും ആൺ സുഹൃത്തിനെയും ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊടുത്തു. ഭാര്യ മരണപ്പെട്ടു


കൊല്ലം ചെമ്മാമുക്കിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആൺ സുഹൃത്തിനെയും ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു. ആക്രമണത്തിൽ കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിൽ അനിലയുടെ ഭർത്താവ് പത്മരാജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു രാത്രി ഒമ്പതു മണിയോടെയാണ് സംഭവം  ഓംനി വാനിൽ
എത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാർ വഴിയിൽ തടഞ്ഞു പെട്രോളൊഴിച്ച് തീക്കൊടുക്കുക യായിരുന്നു കൊല്ലം നഗരത്തിലെ ബേക്കറി സ്ഥാപനത്തിൻറെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില . എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നതെന്ന് പോലീസ് സംശയിക്കുന്നു ബേക്കറിയിലെ ജീവനക്കാരനാണ് സോണി രണ്ടു വാഹനങ്ങളും പൂർണമായും കത്തി നശിച്ചു പോലീസും ഫയർ ഫോഴ്സും എത്തിയാണ് തീ അണച്ചത്.
അനിലയെ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണപ്പെട്ടിരുന്നു സോണിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

Post a Comment

0 Comments