Ticker

6/recent/ticker-posts

ഗലാർഡിയ പബ്ലിക് സ്കൂൾ ശിശുദിനാഘോഷം നടത്തി

പയ്യോളി :  പള്ളിക്കര ഗലാർഡിയ പബ്ലിക് സ്കൂൾ ശിശുദിനാഘോഷത്തിൻ്റെഭാഗമായി നടത്തിയ ആർട്സ്&സ്പോർട്സിൻ്റെ വിജയികൾക്കുള്ള ഉപഹാരസമർപ്പണ ചടങ്ങ് ആസ്മി  അഡ്മിനസ്ട്രേറ്റീവ് ഡയരക്ടർ മുഹമ്മദ് സർ ഉദ്ഘാടനം ചെയ്തു .ഗലാർഡിയ അഡ്മിനിസ്ട്രേറ്റീവ്  സെക്രട്ടറി റിയാസ്  അധ്യക്ഷത വഹിച്ചു.പ്രൻസിപ്പൽ ഷംസീന  റിപ്പോർട്ടവതരിപ്പിച്ചു.ആസ്മി പ്രിസം കേഡറ്റ് കോർഡിനേറ്റർ ഷിഹാബ്  പ്രിസത്തിൻ്റെ ധാർമ്മികമൂല്യത്തെകുറിച്ചുള്ള ബോധവൽക്കരണം നടത്തി.പ്രിസം കേഡറ്റ് കോർഡിനേറ്റർ സുനിത  പ്രിസം കേഡറ്റിനെ കുറിച്ചും അതിൻ്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു.ടീച്ചേഴ്സ് അക്കാദമി യിലെ സ്പോട്സ് വിജയികൾക്കുള്ള  അനുമോദന ചടങ്ങ് പ്രിൻസിപ്പൽ ബൽക്കീസ്ടീച്ചർ നിർവ്വഹിക്കുകയും സർട്ടിഫിക്കറ്റ് വിതരണം പയ്യോളി മുൻസിപ്പാലിറ്റി കൗൺസിലർ ഷജ്മിന നിർവ്വഹിച്ചു.തിക്കോടി പഞ്ചായത്ത് വാർഡ് മെമ്പർ ദിബിഷ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി.പയ്യോളി ഹെൽത്ത് സെൻ്ററിലെ(JHI)പ്രകാശ് കുട്ടികൾക്ക് ആരോഗ്യപരിപാലന ബോധവൽക്കരണ ക്ലാസെടുത്തു.PTA പ്രസിഡണ്ട് റഫ്ഹത്ത്;രമK C സിദ്ധിഖ്;ഫസീല ;ശാരിക,ഹനാന,ഹസൂറ,നിഷിദ,സുമയ്യ,ഷുഹൈബ് ദാരിമി ,ജസ്ന,നദാഷ തുടങ്ങിയ അധ്യാപകർ ആശംസകളർപ്പിച്ചു.
ആർട്ടാലിയ ഫെസ്റ്റിൽ കുട്ടികൾക്ക് ഉന്നതവിജയം ലഭിക്കുന്നതിന് പ്രയത്നിച്ച ബൽക്കീസ് ടീച്ചർക്ക് ഗലാർഡിയസ്റ്റാഫ്&മാനേജ്മെൻ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു.ഫൈസൽ  സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി രൂപകല നന്ദിയും പറഞ്ഞു
 

Post a Comment

0 Comments