Ticker

6/recent/ticker-posts

തൂശൂർ നാട്ടികയിൽ തടി കയറ്റിവന്ന ലോറി കയറി അഞ്ചുപേർ മരണപ്പെട്ടു. ലോറി കയറിയത് ഉറങ്ങി കിടന്ന നാടോടികളുടെ ശരീരത്തിലൂടെ

തൃശൂർ നാട്ടികയിൽ തടി കയറ്റിവന്ന ലോറി കയറി അഞ്ചുപേർക്ക് ദാരുണാന്ത്യം. ഉറങ്ങിക്കിടന്ന നാടോടികളുടെ ശരീരത്തിലൂടെയാണ് ലോറി കയറി ഇറങ്ങിയത് അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു
 മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ് ഇന്ന് പുലർച്ചെ നാട്ടിക സെൻററിന് സമീപത്തെ ജെ കെ തീയേറ്ററിന് സമീപമാണ് സംഭവം. കണ്ണൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട് പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞു കയറിയതാണ് അപകടകാരണം പുലർച്ചെ 4നാണ് ബാരിക്കേഡ് കടന്നുവന്ന ലോറി അപകടം ഉണ്ടാക്കിയതെന്ന് പോലീസ് പറയുന്നു ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം

Post a Comment

0 Comments