Ticker

6/recent/ticker-posts

പേരാമ്പ്ര ഉപജില്ലാ കലോത്സവം കാണാൻ സെറിബ്രൽ പാൽസി ബാധിച്ച വിദ്യാർത്ഥിയായ ദേവിക വീൽ ചെയറിൽ പ്രിയപ്പെട്ട സ്കൂളിലെത്തി.




പേരാമ്പ്ര :ദേവിക എസ് കുമാർ  നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ് മണ്ണാന്തോടി വീട്ടിലെ അനിലിൻ്റെയും ഷിജിയുടെയും മൂന്ന് മക്കളിൽ ഒരാൾ. ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെ കാര്യങ്ങളെല്ലാം നോക്കുന്നത് അനിലിന്റെ ഏക വരുമാനം കൊണ്ട് മാത്രമാണ്. പഠനത്തിൽ മികവ് പുലർത്തുന്നവരാണ് മൂന്നുപേരും. ദേവിക ജനനം മുതൽ സെറിബ്രൽ ഫാൻസി ബാധിച്ച കുട്ടിയാണ്. ദേവിയുടെ ഒരു ഇരട്ട സഹോദരൻ കൂടിയുണ്ട്. ഏഴാം മാസത്തിൽ ജനിച്ച ദേവികക്ക് ഏകദേശം ഒരു വയസ്സായപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്. ഉടൻ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി വയനാടുള്ള ഒരു ആയുർവേദ ഹോസ്പിറ്റൽ ചികിത്സയിലാണ്. സ്കൂളിൽ എന്നും പോകാറുണ്ട്
 രണ്ടുവർഷം  മുൻപ് ബി ആർ സിയിൽ നിന്ന് ലഭിച്ച ഇലക്ട്രിക് വീൽചെയറിലാണ് യാത്ര.എന്നാൽ വീട്ടിൽ നിന്ന് സ്കൂളിലേക്ക്  പതിവായി ഓട്ടോറിക്ഷയിലാണ് പോയിരുന്നത്   

Post a Comment

0 Comments