Ticker

6/recent/ticker-posts

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം കലാമാമാങ്കത്തിന് കൊടിയേറ്റം

കാപ്പാട് : നവംബർ 4,5,6,7 തീയതികളിലായി ഇലാഹിയ HSS ൽ വെച്ച് നടക്കുന്ന  കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം 2024 ൻ്റെ ഔപചാരികമായ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭയിലേയും അരിക്കുളം,ചെങ്ങോട്ട് കാവ്,ചേമഞ്ചേരി, ഉള്ള്യേരി,അത്തോളി പഞ്ചായത്തുകളിൽ നിന്നുമായി  12000 ലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാമത്സരങ്ങൾക്ക് വർണ്ണാഭമായ തുടക്കമായി. സ്വാഗത സംഘം ചെയർപേഴ്സൺ സതി കിഴക്കയിൽ (പ്രസി.ചേമഞ്ചേരി ഗ്രാമഞ്ചത്ത്) അധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ഇ.കെ. ഷൈനി(പ്രിൻസിപ്പൽ ഇലാഹിയ),
പി.കെ.കെ ബാവ സാഹിബ്,
ഡോ:കോയ കാപ്പാട്, അബ്ദുൽ ഹാരിസ്,
മൊയ്തീൻ കോയ. എംപിസജിത ഷെറി,
ലതിക ടീച്ചർ,ഗീതാ മുല്ലോളി,
സുധ തടവങ്കയിൽ,വിജയൻ കണ്ണഞ്ചേരി, 
റസീന ഷാഫി,മുഹമ്മദ് ഷരീഫ്,
യു.കെ രാഘവൻ മാസ്റ്റർ,മുഹമ്മദലി.കെ. പി, റിസാന.കെ.പി പ്രജീഷ് എൻ. ഡി,ഗണേഷ് കക്കഞ്ചേരി, മനോജ്.കെ.കെ,
ശ്രീഷു . കെ. കെ,  സംഘടനാ പ്രതിനിധികൾ,അഭിനന്ദ്.ടി ,
സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments