Ticker

6/recent/ticker-posts

മംഗലശ്ശേരി ദിനേശന് വേണം നാടിൻറെ കൈത്താങ്ങ്


പയ്യോളി മുൻസിപ്പാലിറ്റിയിൽ തച്ചൻകുന്നിലെ 19 ഡിവിഷനിലെ മംഗലശ്ശേരി ദിനേശൻ ( 48 )  ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സയിലാണ് .
ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്നതാണ് ദിനേശന്റെ കുടുംബം .
ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നത് തന്നെ ഉദാരമതികളുടെ സഹായം കൊണ്ട് മാത്രമാണ് .
വൃക്ക മാറ്റി വെച്ചാൽ മാത്രമേ ദിനേശന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുകയുള്ളൂ  എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ഇതിന് 25 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.
ടാക്സി ഡ്രൈവറായിരുന്ന ദിനേശനെ സംബന്ധിച്ചിടത്തോളം ഈ സംഖ്യ ചിന്തിക്കാൻ പോലും കഴിയാത്തതാണ്.
കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി ബഹു : ശ്രീ. ഷാഫി പറമ്പിൽ  ( എം പി )   ബഹു :  ശ്രീമതി പി. ടി ഉഷ  (  എം പി )  ബഹു:   ശ്രീമതി  കാനത്തിൽ ജമീല  ( എം.എൽ.എ  )   ബഹു :  ശ്രീ  വി  കെ അബ്ദുറഹിമാൻ   (  പയ്യോളി  നഗരസഭ ചെയർമാൻ )
എന്നിവരെ രക്ഷാധികാരിയായും
നഗരസഭ കൗൺസിലർ കാര്യാട്ട് ഗോപാലൻ ചെയർമാൻ ,
കെ കെ മനോജൻ കൺവീനർ ,   കെ പി അബ്ദുറഹിമാൻ ഖജാൻജിയായും 
ചികിത്സ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ : 
50200102258015
ഐ എഫ് എസ് സി :  എച്ച് ഡി എഫ് സി 0008363
യോഗത്തിൽ കമ്മിറ്റി ഭാരവാഹികളായ 
 ശ്രീ. വടക്കയിൽ ഷഫീഖ്  ,   
കാര്യാട്ട് ഗോപാലൻ (നഗരസഭ |കൗൺസിലർമാർ )
കെ കെ മനോജൻ , 
കെ പി അബ്ദുറഹിമാൻ ,
പ്രശാന്തി പ്രഭാകരൻ 
തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments