Ticker

6/recent/ticker-posts

കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി ഗുജറാത്തിൽ നാലു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം.

അഹമ്മദാബാദ് കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്ക് ആയതിനെ തുടർന്ന് ഗുജറാത്തിൽ നാലു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം.
 സഹോദരങ്ങളായ സുനിത (7) സാവിത്രി (4) വിഷ്ണു (5 )കാർത്തിക് (2 )എന്നിവരാണ് മരിച്ചത് അംറേലി ജില്ലയിലെ റൺദിയ ഗ്രാമത്തിൽ ആയിരുന്നു സംഭവം സോബിയ മച്ചാർ എന്നയാളുടെ മക്കളാണ് മരണപ്പെട്ടത് . ഇയാളും ഭാര്യയും ഭരത് മസ്താനി എന്നയാളുടെ ഫാമിലി ആണ് ജോലി ചെയ്യുന്നത് സംഭവം നടന്ന ദിവസം ഭരത്തിന്റെ കാർ സോബിയയുടെ വീടിനു സമീപം പാർക്ക് ചെയ്തിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ കുട്ടികൾ കാറിന്റെ താക്കോൽ എടുത്ത് ആരും അറിയാതെ കാറിന്റെ ഉള്ളിൽ കയറി കളിക്കാൻ തുടങ്ങി അതിനിടയാണ് കാറിന്റെ ഡോർ അബദ്ധത്തിൽ ലോക്ക് ആയത് വൈകുന്നേരം ജോലി കഴിഞ്ഞുവന്ന മാതാപിതാക്കൾ കാറിനുള്ളിൽ ബോധരഹിതരായി കിടക്കുന്ന മക്കളെയാണ് കണ്ടത് നാലു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

Post a Comment

0 Comments