Ticker

6/recent/ticker-posts

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് : അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 25 വരെ സമയം അനുവദിച്ച് കോടതി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ഡയറി സമർപ്പിക്കാൻ സാവകാശം തേടി പോലീസ് ആദ്യം അനുമതി നിഷേധിച്ചു ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും കോടതി പിന്നീട് ഈ മാസം ഇരുപത്തിയഞ്ചാം തീയതി വരെ സമയം അനുവദിച്ചു 
സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരെയും മുഹമ്മദ് കാസിമിന്റെയും ഫോൺ പിടിച്ചെടുത്ത പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു എന്നാൽ ഇത് വരെ അതിൻറെ ഫലം ലഭിച്ചിട്ടില്ല

തിങ്കളാഴ്ചക്ക് മുൻപ് ഈ ഫോണുകളുടെ ഫോറൻസിക് പരിശോധനയുടെ വിശദാംശങ്ങളും സമർപ്പിക്കണമെന്നാണ് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
 വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ കാഫിർ എന്ന് വിളിച്ചു വിശേഷിപ്പിച്ച സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചില്ല. കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പേരിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ ആയിരുന്നു കോടതി നിർദേശം ഇതനുസരിച്ചാണ് കാസിം അന്വേഷണം എങ്ങും എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വടകര കോടതിയെ സമീപിച്ചത്

Post a Comment

0 Comments