പയ്യോളി തീർഥ ബാറിൽ ഉണ്ടായ സംഘർഷത്തിൽ ബാർ ജീവനക്കാരനും വഴിയാത്രക്കാരനായ യുവാവിനും പരിക്കേറ്റു ഇരിങ്ങൽ സ്വദേശിയായ ദിപിൻ (21 ) നാണ് ബാർ ജീവനക്കാരുടെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റത്.
അതേസമയം മദ്യപിച്ച് ബാറിൽ നിന്ന് ബഹളം ഉണ്ടാക്കുകയും റിസപ്ഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.
മുചുകുന്ന് വാഴയിൽ മീത്തൽ അക്ഷയ് ക്കെതിരെയാണ് കേസെടുത്തത് ബില്ലടക്കുന്നതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കത്തിൽ ബഹളം ഉണ്ടാകുകയും പിടിച്ചു മാറ്റാൻ എത്തിയ തന്നെ സ്റ്റീൽ വള ഉപയോഗിച്ച് തലക്ക് പിടിക്കുകയും മറ്റൊരാ ൾ ചെവിക്ക് കുത്തി പരിക്കേൽക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം നടന്നത്
. തുടർന്ന് സംഘർഷം ബാറിന് പുറത്തേക്ക് എത്തിയതോടെ അതുവഴി ബൈക്കിൽ ഒഴിക്കാൻ വേണ്ടി പെട്രോളുമായി വരികയായിരുന്ന ദിപിനെ ബാർജീവനക്കാർ ക്രൂരമായി മർദ്ദികയായിരുന്നു എന്ന് ദിപിൻ പറയുന്നു.
ഹോക്കി സ്റ്റിക്കും ഇരുമ്പ് വടിയും ഉപയോഗിച്ചായിരുന്നു മർദ്ദനം തലക്കും ദേഹത്തും മർദ്ദനത്തിൽ പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
സംഭവത്തിൽ ആളു മാറിയതാണ് എന്നാണ് ബാർ ജീവനക്കാർ പറയുന്നത് ഇതുമായി ബന്ധപ്പെട്ട് ദ്വിപിൻ പയ്യോളി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.