Ticker

6/recent/ticker-posts

താമരശേരിയിൽ വീണ്ടും ലഹരി മാഫിയാ സംഘത്തിൻ്റെ അക്രമണം; രണ്ട് വീടുകൾ തകർത്തു,ഒരാൾക്ക് വെട്ടേറ്റു

താമരശേരി : താമരശേരിയിൽ വീണ്ടുംലഹരിമാഫിയാസംഘത്തിൻ്റെഅക്രമണം. കുടുക്കിലുമ്മാരത്തെ വ്യാപാരിയായ കൂടത്തായി പുവ്വോട്ടിൽ നവാസിന് കടയിൽ വെച്ച് വെട്ടേറ്റു .തെക്കേ കുടുക്കിൽ മാജിദിൻ്റെവീട്ടിലും,കയ്യേലിക്കുന്നുമ്മൽ ജലീലിൻ്റെ വീട്ടിലുമാണ് ആക്രമണം നടത്തി തകർത്തത്. .ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം,.മാജിദിൻ്റെ വീടിൻ്റെ വാതിലുകൾ വെട്ടി പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. അമ്പലമുക്ക് ആക്രമണ കേസ് പ്രതികളായ അയ്യൂബ്, ഫിറോസ്, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം .ആക്രമികൾ എത്തിയ ഒരു സ്കൂട്ടറും, കത്തിയും പൊലിസ് കസ്റ്റഡിയിലെടുത്തു.അമ്പലമുക്ക് ലഹരി മാഫിയാ ആക്രമ കേസിലെ പ്രതികൾ ഒന്നിച്ച് അയ്യൂബിന്റെ സഹോദരൻ അഷറഫിൻ്റെ മകളുടെവിവാഹത്തിനെത്തിയിരുന്നു, കുടുക്കിൽ ഉമ്മരത്തെ വിവാഹ വീട്ടിൽ വെച്ച് ലഹരിവിരുദ്ധ പ്രവർത്തകരും, അമ്പലമുക്ക് സംഭവത്തിൽ വെട്ടേറ്റ ഇർഷാദ് അടക്കമുള്ളവരും പരസ്പരം കണ്ടുമുട്ടി, അങ്ങിനെ അവിടെ ചെറിയ വാക്കേറ്റവും കയ്യേറ്റവും ഉണ്ടായിരുന്നു, ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. സ്ഥലത്ത് താമരശേരി  ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ വൻ പോലീസ്
സന്നാഹംനിലയുറപ്പിച്ചിട്ടുണ്ട്.

ഇതിൽ ഉൾപ്പെട്ടിരുന്ന ആളുകളെ ആക്രമിക്കാൻ ഒരു ബോളറോ വാഹനത്തിലും, സ്കൂട്ടറിലും ആയുധങ്ങളുമായി അയ്യൂബ്, ഫിറോസ്, കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആക്രമിസംഘം എത്തുകയായിരുന്നു. അയ്യൂബിന് കാപ്പ ചുമത്തിയതായുള്ള നോട്ടീസ് ഇന്നാണ് പൊലിസ് കൈമാറിയത്

 

Post a Comment

0 Comments