Ticker

6/recent/ticker-posts

നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി; ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

കോട്ടയം തെങ്ങണയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. തിരുവല്ല സ്വദേശി ഗോകുൽ ബിനു ആണ് വാഹനം ഓടിച്ചിരുന്നത്. അപകടം ഉണ്ടാക്കിയ ശേഷം നിർത്തിയിടാതെ പോയ ഇന്നോവ കാറിനെ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് സാഹസികമായി തടഞ്ഞു നിർത്തിയത്.
പായിപ്പാട് മുതൽ കണ്ണോട്ട വരെ എട്ട് കിലോമീറ്ററോളം ദൂരമാണ് കാർ അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. ഓട്ടത്തിനിടയിൽ കാറിന്റെ മുൻവശത്തെ ടയർ പൂർണ്ണമായും പൊട്ടിപ്പോയെങ്കിലും ഡിസ്ക് റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറുന്ന രീതിയിൽ വാഹനം മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ തൃക്കൊടിത്താനം പോലീസ് ഇന്നോവ കാറും ഡ്രൈവറായ ഗോകുൽ ബിനുവിനെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments