Ticker

6/recent/ticker-posts

വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു


കണ്ണൂർ: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശികളായ സി.പി. പോക്കറിന്റെയും കെ.വി. റമീസയുടെയും മകൾ ഫാത്തിമത്ത് റാന (23) ആണ് ദാരുണമായി മരണപ്പെട്ടത്. മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ബി.എഡ് വിദ്യാർത്ഥിനിയായിരുന്നു ഇവർ.
കുറുമാത്തൂർ വി.എച്ച്.സി. സ്കൂളിൽ അധ്യാപക പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് യുവതി കുഴഞ്ഞുവീണത്. ഉടൻ തന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വരുന്ന നവംബർ എട്ടിന് വിവാഹം നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത വിയോഗം. വിവാഹത്തിന്റെ സന്തോഷകരമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ വേർപാട് ബന്ധുക്കൾക്കും നാട്ടുകാർക്കും തീരാനോവായി മാറിയിരിക്കുകയാണ്. പരേതയുടെ ഖബറടക്കം ബുധനാഴ്ച നടക്കും. മുഹമ്മദ് റാസിയാണ് സഹോദരൻ

Post a Comment

0 Comments