Ticker

6/recent/ticker-posts

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവർ മരിച്ചു

 
കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഓട്ടോറിക്ഷാ ഡ്രൈവർ മരണപ്പെട്ടു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി പന്തവയക്കുനി സ്വദേശി അരുൺ (39) ആണ്  മരണപ്പെട്ടത്. പൂക്കാട് ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഇദ്ദേഹം.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പൂക്കാട് റെയിൽവേ ഗേറ്റിന് സമീപം അരുണിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
പിതാവ്: പരേതനായ പി.കെ. അശോകൻ. മാതാവ്: ഗീത (റിട്ട. ഫുഡ് ആൻഡ് സേഫ്റ്റി). ഭാര്യ: മനീഷ. മക്കൾ: അമേയ, അനഘ. സഹോദരൻ: അഖിൽ.

Post a Comment

0 Comments