Ticker

6/recent/ticker-posts

പോക്സോ കേസ് പ്രതി അതിജീവിതയെ ആക്രമിച്ചു; കത്തിയുമായി എത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ


​കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ ആക്രമിച്ചു. അറക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദ്നാനാണ് ഈ ക്രൂരകൃത്യം നടത്തിയത്. കത്തികൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ കൈകൾക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവസമയം പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസികൾക്കും പരുക്കേറ്റു.
​തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതി പെൺകുട്ടിയെ ബലമായി വലിച്ചിഴച്ച് വീടിന്റെ മുറ്റത്തേക്ക് കൊണ്ടുവന്ന് കഴുത്തിൽ കത്തിവെച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പെൺകുട്ടിക്ക് പരുക്കേറ്റത്. ഇത് കണ്ട് നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തി പ്രതിയെ തടഞ്ഞതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
​കഴിഞ്ഞ ആഗസ്റ്റിലാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ഉടനാണ് അതിജീവിതയുടെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടത്.

Post a Comment

0 Comments