Ticker

6/recent/ticker-posts

മത്സ്യത്തൊഴിലാളി വനിതകൾക്ക് സ്വയംതൊഴിൽ ധനസഹായംപരമാവധി രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റ്




ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ' (സാഫ്) ഏജൻസി വഴി 2026-27 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴിൽ വികസന പദ്ധതികളിലേക്ക് അർഹരായ മത്സ്യത്തൊഴിലാളി വനിതകളിൽ നിന്നും വനിതാ ഗ്രൂപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 'ഒരു കുടുംബം ഒരു സംരംഭം', 'സൂക്ഷ്മ സംരംഭങ്ങളുടെ വികസനം', 'ഉയർന്ന നിക്ഷേപമുള്ള സൂക്ഷ്മ സംരംഭങ്ങളുടെ വികസനം' എന്നീ പദ്ധതികളുടെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്.

തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് പുതിയ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും, ഉയർന്ന നിക്ഷേപമുള്ള സൂക്ഷ്മ സംരംഭങ്ങളുടെ വികസന പദ്ധതിയിൽ പരമാവധി രണ്ടു ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിയ്ക്കും

Post a Comment

0 Comments