Ticker

6/recent/ticker-posts

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഉരുക്കുകോട്ടകൾ തകർത്തെറിഞ്ഞ് നീലതരംഗം


 അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി. പതിറ്റാടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടകളായി നിലകൊണ്ടിരുന്ന പല സംസ്ഥാനങ്ങളും ഡെമോക്രാറ്റിക് പാർട്ടിയുടെ നീലകൊടുങ്കാറ്റിൽ അടിയറവ് പറഞ്ഞു. ജനപ്രതിനിധി സഭയിലും  സെനറ്റിലും  റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി.ഒരു മാസത്തിനിടെ ഇരുപത് സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും ട്രംപിന്റെ വാക്കുകളെ അമേരിക്കൻ ജനം വിശ്വാസത്തിലെടുത്തില്ല. യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉരുക്കുകോട്ടകളായ കൻസസ്, ടെക്സസ്, ഒഹായോ, അയോവ തുടങ്ങിയ ഇടങ്ങളിലെല്ലാം വൻ അട്ടിമറിയാണ് ഉണ്ടായത്.435 അംഗ ജനപ്രതിനിധി സഭയിലും നൂറംഗ സെനറ്റിലും ഡെമോക്രാറ്റുകൾ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ മിഷിഗണിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അബ്ദുൽ എൽ സയദ് വിജയം നേടി. അതേസമയം, ഒഹായോയിലെ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ വിവേക് രാമസ്വാമിക്ക് പരാജയം നേരിടേണ്ടി വന്നു. വാഷിംഗ്ടണിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമീള ജയപാൽ വമ്പൻ വിജയം സ്വന്തമാക്കി.വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഡോണൾഡ് ട്രംപിന്റെ പ്രതികരണം ഏറെ ചർച്ചയായിരിക്കുകയാണ്. ബാലറ്റിൽ തന്റെ പേരില്ലാത്തതുകൊണ്ടാണ് ഈ തിരിച്ചടിയെന്നാണ് അദ്ദേഹത്തിന്റെ വാദം. തോൽവികൾക്കിടയിലും തനിക്ക് വീറ്റോ അധികാരം സുരക്ഷിതമാണെന്ന നിലപാടിലാണ് ട്രംപ് ഉറച്ചുനിൽക്കുന്നത്.



Post a Comment

0 Comments