Ticker

6/recent/ticker-posts

ഫ്ലൈ ദുബായ് വിമാനത്തിലെ അക്രമം:ഇന്ത്യൻ പൈലറ്റിന്റെ സംയോജിത ഇടപെടലിന് യു എ .ഇഏവിയേഷൻ അതോറിറ്റിയുടെ പ്രശംസ


​ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തെ ധീരമായി ചെറുത്തുനിന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രശംസിച്ചു. അതേസമയം, സംഭവം സംബന്ധിച്ച് ഇപ്പോൾ പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്നും അന്വേഷണ വിവരങ്ങൾ ഔദ്യോഗികമായി പിന്നീട് പങ്കുവെക്കുമെന്നും അതോറിറ്റി അറിയിച്ചു. ഇപ്പോൾ പ്രതികരിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
​ബുധനാഴ്ച ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോക്പിറ്റിൽ വെച്ച് സഹപൈലറ്റ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കടുത്ത ആക്രമണം നേരിട്ടിട്ടും ധൈര്യം കൈവിടാതെ പൈലറ്റ് കോക്പിറ്റിന്റെ വാതിൽ തുറന്നുനൽകി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.
​സംഭവ സമയത്ത് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന, അവധിയിലുള്ള രണ്ട് പൈലറ്റുമാർ ഉടൻ തന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

Post a Comment

0 Comments