Ticker

6/recent/ticker-posts

ഖത്തർ കെ.എം.സി.സി. ഓഫീസിലെ എട്ട് കോടിയുടെ കവർച്ച: ബി.ജെ.പി. പ്രാദേശിക നേതാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സംഭവം കവർച്ചയിലെ ദുരൂഹത ഏറുന്നു


​കൊയിലാണ്ടി: ഖത്തറിലെ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ (കെ.എം.സി.സി.) ഓഫീസിൽ നടന്ന കോടികളുടെ വൻ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി. പ്രാദേശിക നേതാവ് പോലീസിൽ കീഴടങ്ങിയതിന് പിന്നാലെ കവർ ചെയ്യുമായി ബന്ധപ്പെട്ട് ദുരൂഹത ഏറുകയാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡിൽ നിന്ന് ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ച കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണനാണ് അറസ്റ്റിലായത്. കേസിൽ പോലീസിന്റെ തെരച്ചിൽ ഊർജ്ജിതമായി തുടരുന്നതിനിടയിലാണ് ഇയാൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
​2025 സെപ്റ്റംബർ 18-ന് അൽ തുമാമയിലുള്ള കെ.എം.സി.സി. ഓഫീസിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓഫീസിലെ റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ഓഫീസ് മുറിയിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 31 ലക്ഷം റിയാൽ (ഏകദേശം എട്ട് കോടി ഇന്ത്യൻ രൂപ) അക്രമി സംഘം കവരുകയായിരുന്നു.
​പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയെ തുടർന്ന് ഈ വർഷം സെപ്റ്റംബർ 15-നാണ് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. കേസിൽ അറസ്റ്റിലായ ബാലകൃഷ്ണന് പുറമെ ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് മറ്റ് പ്രതികൾ. ഒളിവിൽ കഴിയുന്ന ബാക്കി അഞ്ച് പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.അതേസമയം ബാലകൃഷ്ണന്റെ മൊഴികൾ പോലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത് .ഇതിൽ പിന്നിൽ പ്രവർത്തിച്ചവരെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണോ എന്നും പോലീസ് സംശയിക്കുന്നു.അതേസമയം ഇത്രയും വലിയ തുക എങ്ങോട്ട് പോയി എന്നതും കണ്ടെത്തേണ്ടതുണ്ട് ഇതിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണംകൊയിലാണ്ടി പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്

Post a Comment

0 Comments