Ticker

6/recent/ticker-posts

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: ഡൽഹിയിൽ അറസ്റ്റിലായ സി.ജെ.പി. നേതാക്കൾക്ക് ജാമ്യം


ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർമന്തറിന് സമീപം പ്രതിഷേധിച്ചതിനെ തുടർന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദൗസ് എന്നിവർക്ക് ജാമ്യം ലഭിച്ചു. ഡൽഹിയിലെ മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായ പശ്ചാത്തലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. നേതാക്കളുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഈ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. കഴിഞ്ഞ ഏഴ് ദിവസമായി ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
അതേസമയം, കോടതി ഉത്തരവ് ലഭിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും തിഹാർ ജയിലിലെ മോചന നടപടികൾ വൈകുന്നതും കാരണം ഇവർക്ക് ഉടൻ പുറത്തിറങ്ങാൻ കഴിഞ്ഞേക്കില്ല. ജയിൽ മോചനത്തിനുള്ള നടപടിക്രമങ്ങൾ വൈകുന്നതിനാൽ ഇവർക്ക് ഇനിയും ഒരു രാത്രി കൂടി ജയിലിൽ കഴിയേണ്ടി വരും.

Post a Comment

0 Comments