Ticker

6/recent/ticker-posts

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു



തിരുവനന്തപുരം: ബിജെപി നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജി സമർപ്പിച്ചു. സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് രാജി നൽകിയതായി ശ്രീലേഖ അറിയിച്ചു. തിങ്കളാഴ്ച രാജിപത്രത്തിന്റെ പകർപ്പ് ജില്ലാ കളക്ടർക്കും കൈമാറും.തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനം നൽകാത്തതിലേക്ക് നയിച്ച അതൃപ്തിയാണ് രാജിയെന്നാണ് സൂചന. കോർപറേഷനിൽ അധികാരം പിടിച്ച ബിജെപിക്ക് ശ്രീലേഖയുടെ രാജി വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. രാജിയോടെ ബിജെപിയുടെ കൗൺസിലർമാരുടെ എണ്ണം 49 ആയി കുറഞ്ഞു. സ്വകാര്യ കാരണങ്ങളാലാണ് രാജിയെന്നാണ് വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആർ. ശ്രീലേഖ പങ്കുവെച്ച വിശദീകരണം. തനിക്ക് നൽകിയ സ്നേഹത്തിനും സഹകരണത്തിനും വോട്ടർമാർക്കും സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.ആർ. ശ്രീലേഖയുടെ രാജി വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കൂടുതൽ കാര്യങ്ങൾ പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയർ ആശാനാഥ് പ്രതികരിച്ചു.പാർട്ടിയിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി നിൽക്കുന്നതിനിടെയുള്ള മുൻനിര നേതാവിന്റെ രാജി ഭരണകക്ഷിയായ ബിജെപിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Post a Comment

0 Comments