തുറയൂർ: സമത കലാസമിതി തുറയൂരിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഗാന്ധി സ്മൃതി സംഗമം നടത്തി. ചടങ്ങിൽ Adv. CK വിനോദൻ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. ബോബിഷ വി.കെ സ്വാഗതവും സന്ദീപ് കെ.എം അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ അൻസാർ കെ, അനിത സി.കെ എന്നിവർ സംസാരിച്ചു.
തുടർന്ന് ഉച്ചയ്ക്ക് കെ.എം. സനൂപ് സ്മാരക ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. ക്വിസ് മൽസരത്തിൽ രാഗേഷ് - നിവേദ് ടീ ഒന്നാം സ്ഥാനവും, ഷാജു - ഹനീഫ ടീ രണ്ടാം സ്ഥാനവും, പ്രവീൺ - മജ്ജുഷ ടീ മുന്നാം സ്ഥാനവും നേടി.അനീഷ് മൂരാട് നയിച്ച ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങ് തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ ഉൽഘാടനം ചെയ്തു. എ.കെ അബദുറഹിമാൻ.ശ്രീനിവാസൻ കൊടക്കാട്, വാർഡ് മെമ്പർ രതീഷ് കെ ടി,സി.കെ ശശി, അൻസാർ കുന്നത്ത്, ടി.എം രാജൻ, , , കെ.ടി പ്രമോദ്,അനിത സി.കെ, അജയ് കുമാർ എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി സർക്കിൾ ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ച പി.കെ. റഹൂഫിന് സ്വീകരണവും ആദരവും നൽകി. റഹൂഫിന് സമത കലാസമിതിയുടെ സഥാപക നേതാവ് പരേതനായ കൂളിമാക്കൂൽ കുഞ്ഞിരാമന്റെ പത്നി കല്യാണി ഉപഹാരം നൽകി.കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ റഹൂഫിന്റെ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു.തുടർന്ന് മണിയൂർ അകഠ നാടകവേദിയുടെ ഏക പാത്ര നാടകം ഗാന്ധി വിളക്ക് അരങ്ങേറി
ഗാന്ധിജിയുടെ ആശയങ്ങളും മൂല്യങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനും സാമൂഹിക സൗഹാർദ്ദവും ജനാധിപത്യ ബോധവും വളർത്തുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് സംഘാടകർ പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.