Ticker

6/recent/ticker-posts

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം: ഇന്ത്യാ മുന്നണി യോഗത്തിലേക്ക് ടി.വി.കെയും


​ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തുന്ന പ്രക്ഷോഭങ്ങളുടെയും യോഗങ്ങളുടെയും ഭാഗമാകാൻ തമിഴക വെട്രി കഴകം (ടി.വി.കെ). ഇതിന്റെ ഭാഗമായി നാളെ ചെന്നൈയിൽ പ്രത്യേക പൊതുയോഗം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തിന്റെ പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിയുടെയും വിജയ്‌യുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രമുഖ പ്രാസംഗികരുടെ പട്ടികയിൽ ടി.വി.കെ നേതാവ് രാജ്‌മോഹന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
​നേരത്തെ ഈ വിഷയത്തിൽ ടി.വി.കെ പുലർത്തിയിരുന്ന മൗനവും ഡെൽഹിയിലെ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ഇപ്പോൾ സഖ്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള നീക്കം. തമിഴ്നാട്ടിൽ ടി.വി.കെ സഖ്യത്തിന്റെ ഭാഗമല്ലാത്ത ഇടതുപാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും യോഗത്തിന്റെ പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.

Post a Comment

0 Comments