Ticker

6/recent/ticker-posts

ഭിന്നശേഷി കായികമേളയിൽ അധ്യാപക സംഘടനയുടെ പരസ്യം : കെ എസ് ടി എ പ്രതിഷേധിച്ചു


മേപ്പയ്യൂർ: ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂരിൽ നടക്കുന്ന
കോഴിക്കോട് ജില്ലാ ഭിന്നശേഷി കായികമേളയിൽ ഭരണപക്ഷ സെപ്യഷ്യൽ എഡ്യുക്കേറ്റർമാരുടെ സംഘടനയുടെ പേര് SEF-K എന്ന് ആലേഖനം ചെയ്ത തൊപ്പികൾ ഔദ്യോഗിക രജിസ്ട്രേഷൻ്റെ ഭാഗമായി വിതരണം ചെയ്തു.എസ് എസ് കെ യുടെ പൊതുപരിപാടിയിൽ നിർബന്ധിച്ച് സംഘടനയുടെ എംബ്ലം ഉപയോഗിച്ച് തൊപ്പിധരിപ്പിച്ചത് 
വർഷങ്ങൾക്ക് മുൻപ് യു.ഡി എഫ് ഭരിക്കുമ്പോൾ അധ്യാപികമാർ പച്ചസാരിധരിക്കണം എന്ന് വകുപ്പ് മന്ത്രി ഉത്തരവിട്ടതിന് സമാനമാണ്. വിദ്യാർത്ഥികളുടെ കലാകായിക മത്സരങ്ങൾ രാഷ്‌ട്രീയ ലേബൽഉപയോഗിക്കുന്നത് അധ്യാപകർ മേലടി ബി.പി. സി യെ അറിയിച്ചതിനെ തുടർന്നും അധികാരികൾ ഇതിനെതിരെ നടപടികൾ സ്വീകരിച്ചില്ല.ഇതിനെതിരെ KSTA മേലടി സബ്ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. KSTA ജില്ലാഎക്സിക്യുട്ടീവ്അംഗം എസ്.കെ ശ്രീലേഷ്,മേലടി സബ്ജില്ലാ സെക്രട്ടറി പി.അനീഷ് ,പി.രമേശൻ,കെ.ഷാജിഎന്നിവർ സംസാരിച്ചു.

Post a Comment

0 Comments