Ticker

6/recent/ticker-posts

ഭരണഘടന സംരക്ഷിക്കാൻ കൂട്ടായ പോരാട്ടം വേണം: ഇന്ത്യാ മുന്നണി യോഗത്തിൽ നേഹ ബോറ VIDEO


 ഭരണഘടന സംരക്ഷിക്കാൻ കൂട്ടായ പോരാട്ടം വേണം: ഇന്ത്യാ മുന്നണി യോഗത്തിൽ നേഹ ബോറ

ന്യൂഡൽഹി: രാജ്യത്ത് ജാതിമത ഭേദമന്യേ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും സംരക്ഷിക്കപ്പെടാൻ കൂട്ടായ പോരാട്ടം അനിവാര്യമാണെന്ന്   നേഹ ബോറ. 

ഇന്ത്യാ മുന്നണി നേതാക്കൾക്കൊപ്പം  നടത്തിയ പ്രസംഗത്തിലാണ് അവർ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സ്വാതന്ത്ര്യസമരത്തിലും ഭരണഘടനാ നിർമ്മാണത്തിലും പങ്കാളികളാകാത്ത ശക്തികളാണ് ഇന്ന് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനയെയും എളുപ്പത്തിൽ തകർക്കാൻ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ അടിത്തറ പാകുന്നതിൽ യാതൊരു പങ്കുമില്ലാത്തവർക്ക് ഭരണഘടനയോടും ജനാധിപത്യത്തോടും നീതി പുലർത്താൻ സാധിക്കില്ലെന്നും, രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ യുവജനങ്ങളും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നേഹ ബോറ ആഹ്വാനം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി നടത്തുന്ന വിവിധ പ്രക്ഷോഭ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവരുടെ പ്രസംഗം.

Post a Comment

0 Comments