Ticker

6/recent/ticker-posts

കൂടരഞ്ഞി - കക്കാടംപൊയിൽ പാതയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഏഴുപേർക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം

 



​കൂടരഞ്ഞി: കൂടരഞ്ഞി - കക്കാടംപൊയിൽ പാതയിൽ പീടികപ്പാറ പള്ളിക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മാറാട് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന അണ്ടത്തോടത്ത് സായന്ത് (23) ആണ് അപകടത്തിൽ മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് ഏഴുപേർക്ക് പരിക്കേറ്റു. അപകടങ്ങൾ പതിവായ പീടികപ്പാറ പള്ളിക്ക് സമീപമുള്ള ഭാഗത്തു വെച്ചാണ് ഇന്ന് നാടിനെ നടുക്കിയ ഈ ദാരുണ സംഭവമുണ്ടായത്.എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പ് കുത്തനെയുള്ള ഇറക്കവും കൊടുംവളവുമുള്ള പീടികപ്പാറയിൽ വെച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വൻ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട എല്ലാവരെയും നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സായന്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.


​വാഹനത്തിലുണ്ടായിരുന്ന ആദർശ്, അമൽ, അക്ഷയ്, സനൂജ്, അഷ്റഫ്, അമിത്, മിഥുൻ എന്നിവരാണ് പരിക്കുകളോടെ കെ.എം.സി.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവർക്കിടയിൽ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.  

Post a Comment

0 Comments