മേപ്പയ്യൂർ: ഗാന്ധിജിയുടെ ഓർമകളെപ്പോലും കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് മഹാത്മ ഗാന്ധി എന്നത് വെട്ടിമാറ്റിയതെന്ന് ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ പറഞ്ഞു. എച്ച്.എം.എസ്. കൊഴുക്കല്ലൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സോഷ്യലിസ്റ്റ് തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തേ തൊഴിലാളികളുടെ അവകാശമായിരുന്ന 100 ദിവസത്തെ തൊഴിൽ, ഇപ്പോൾ വിബി–ജി റാം ജി പദ്ധതിയിൽ വെറും വാഗ്ദാനമായി മാറിയിരിക്കുകയാണ്. തൊഴിലാളികളുടെ മാത്രമല്ല, കർഷകരുടെയും യുവാക്കളുടെയും വിദ്യാർഥികളുടെയും ജീവിതം പ്രതിസന്ധിയിലാക്കിയ മോദി സർക്കാരിന് ഉയർന്നുവരുന്ന ജനകീയ മുന്നേറ്റത്തിനു മുന്നിൽ അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലാ പ്രസിഡന്റ് എൻ.കെ. ബാബു അധ്യക്ഷനായി. ജനതാ കൺസ്ട്രേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ.എം. ഗോപാലൻ ക്ലാസ് അവതരണം നടത്തി.
എച്ച്.എം.എസ്. സംസ്ഥാന ട്രഷറർ ഭാസ്കരൻ കൊഴുക്കല്ലൂർ, ആർ.ജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് പൊന്നംകണ്ടി, പുതുശ്ശേരി ബാലകൃഷ്ണൻ, കെ.എം. ബാലൻ, പി.കെ. ശങ്കരൻ, ബി.ടി. സുധീഷ് കുമാർ, ജസ്ല കൊമ്മിലേരി, പി. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, പി.കെ. രതീഷ്, കെ.കെ. നിഷിത, കെ.എം. പ്രമീഷ് എന്നിവർ സംസാരിച്ചു.
തൊഴിലാളി സംഘടനാ രംഗത്ത് ദീർഘകാലം പ്രവർത്തിച്ച മുതിർന്ന പ്രവർത്തകരായ വി.പി. ചെറിയാത്തൻ, കെ.എം. കുഞ്ഞിക്കണ്ണൻ, ടി.കെ. ബാലൻ, എള്ളോയത്തിൽ ഭാസ്കരൻ, പി.ടി. കുഞ്ഞിക്കണ്ണൻ, പി. ദേവിയമ്മ, വി.കെ. ചെക്കോട്ടി, വി.കെ. അമ്മത്, കെ.എം. അമ്മാളു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.