കോഴിക്കോട് : അധ്യാപകരുടെ കെ.ടെറ്റ് യോഗ്യത സംബന്ധിച്ച് 01.09.2025ലെ ബഹു സുപ്രീം കോടതി വിധി ചില വിദ്യാഭ്യാസ ഓഫീസർമാർ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് പ്രധാനാധ്യാപകരുടേതുൾപ്പെടെ അധാപകരുടെ ഗ്രേഡും, ഇൻക്രിമെൻ്റും തടയുന്നുണ്ടെന്നും, നിലവിലുണ്ടായിരുന്നത് പോലെ സമയബന്ധിതമായി ഗ്രേഡും, ഇൻക്രിമെൻ്റും ലഭിക്കുന്നതിനാവശ്യമായ സ്പഷ്‌ടീകരണഉത്തരവ് സർക്കാർ പുറപ്പെടൂവിക്കണമെന്നും, പ്രധാനാധ്യാപകരായി അംഗീകാരം ലഭിച്ച എല്ലാവർക്കും പ്രധാനാധ്യാപകരായി നിയമനം ലഭിച്ച തീയതി മുതൽ ഹെഡ്മാസ്റ്റർസ്കെയിൽ അനുവദിക്കണമെന്നും നിലവിൽ ഹെഡ്മാസ്റ്റർ തസ്തികയിൽ 15 വർഷത്തെ കാലപരിധി എടുത്തുകളയണമെന്നും കെ .പി . പി.എച്ച് .എ സംസ്ഥാന പഠനഗവേഷണ കേന്ദ്രത്തിൽ നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഒരു പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ട് എൻ സി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം. ഐ.അജികുമാർ പ്രമേയം അവതരിപ്പിച്ചു.
പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം. സൈതലവി , സംസ്ഥാന ട്രഷറർ ബെന്നി .കെ . എ ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും, സംസ്ഥാനഎക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും,ജില്ലാ സെക്രട്ടറിമാരും പങ്കെടുത്തു.
പ്രധാനാധ്യാപകരുടെ ജോലിഭാരം കണക്കിലെടുത്ത് കൊണ്ട് എൽ പി സ്കൂളുകളിൽ ഒരു ഓഫീസ് അറ്റൻഡൻഡിൻ്റെയും യുപി സ്കൂളുകളിൽ ക്ലർക്കിൻ്റെയും തസ്തിക അനുവദിക്കണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ട് രാധാകൃഷ്‌ണ പൈ. അസിസ്റ്റൻറ് സെക്രട്ടറി ജ്യോതി. എം. ബി,,ഇടുക്കി ജില്ലാ സെക്രട്ടറി രാജേഷ് രാജൻ , കോഴിക്കോട് ജില്ലാ സെക്രട്ടറി പി.ജി. രാജീവ്, സ്‌റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി മെമ്പർ മുഹമമദ്അയൂബ്, തൃശൂർ ജില്ലാ സെക്രട്ടറി ഷാജി ജോർജ്ജ്, സ്‌റ്റേറ്റ് എക്സിക്യുട്ടീവ് കമ്മറ്റി മെമ്പർ കെ.രജ്ഞിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി എം. ഐ.അജികുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് ബിജി മാത്യൂ നന്ദിയും പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.