Ticker

6/recent/ticker-posts

നന്തിയിലെ അപകട പരമ്പര എംവിഡിയുമായി അടിയന്തര യോഗം ചേർന്നു:നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി



നന്തി ബസാർ:നന്തി ടൗൺ,റെയിൽവേ മേൽപാലം,മൂടാടി വെള്ളറക്കാട് ഭാഗങ്ങളിൽ അപകടങ്ങളും അപകട മരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ നേതൃത്വത്തിൽ എംവിഡിയുമായി അടിയന്തര ചർച്ച നടത്തി. അപകടം പതിവായി നടക്കുന്ന സ്ഥലങ്ങളിൽ നിയമം കർശനമാക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും യോഗം തിരുമാനിച്ചു.പാലത്തിലെ ഓവർടേക്കിംങ്,സിബ്രാലൈനുകൾ,ക്യാമറ സ്ഥാപിക്കൽ,അനധികൃതമായ പാർക്കിംഗ് രാത്രികാലങ്ങളിലെ ട്രാഫിക് സുരക്ഷ സംവിധാനങ്ങൾ ശക്തിപെടുത്താനും തീരുമാനിച്ചു.അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ മോട്ടോർ വാഹന വകുപ്പിനും,എൻഫോഴ്സ്മെൻ്റ് ഡിപാർട്ട്മെൻ്റിനും പരാതി കൈമാറിയിട്ടുണ്ട്. ചർച്ചയിൽ രണ്ടാം വാർഡ് മെംബർ അനസ് ആയടത്തിൽ,യുകെ ഹമീദ്,നൗഷാദ് പരപ്പരക്കാട്ടിൽ,സലാം ഒടക്കൽ സംബന്ധിച്ചു

Post a Comment

0 Comments