Ticker

6/recent/ticker-posts

മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരി മരിച്ചു; മരിച്ചത് കണ്ണൂക്കര സ്വദേശി സതീശൻ

 മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരി മരണപ്പെട്ടു. കണ്ണൂക്കര കമലാ നിവാസിൽ പി.പി. സതീശൻ (54) ആണ് ദാരുണമായി മരണപ്പെട്ടത്. കോട്ടക്കൽ ബീച്ച് റോഡിലെ 'കോട്ടക്കൽ ട്രേഡേഴ്സ്' എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം.
​ശനിയാഴ്ച രാവിലെ ഭാര്യ സുഹിതയ്ക്കൊപ്പം മൂരാട് റെയിൽവേ ഗേറ്റ് മുറിച്ചു കടന്നുപോകുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മെമു എക്സ്പ്രസ് ട്രെയിൻ ഇയാളെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സതീശനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​ഭാസ്കരനാണ് പിതാവ്. മാതാവ് കമല. ഭാര്യ: സുഹിത. മക്കൾ: ആഷ്ലിൻ (ബംഗളൂരു), ഷാലിൻ (വിദ്യാർത്ഥി, ഗവ. കോളേജ്, മാഹി). സഹോദരങ്ങൾ: പ്രമോദ് (കുവൈത്ത്), ലീന (അധ്യാപിക, കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കൽ).

Post a Comment

0 Comments