Ticker

6/recent/ticker-posts

തുറയൂരിൽ വ്യാപാരിയെ കടയിൽ കയറി ആക്രമിച്ച സംഭവം: വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂണിറ്റ് പ്രതിഷേധിച്ചു



പയ്യോളി: തുറയൂരിൽ വ്യാപാരിയെ സ്വന്തം കടയിൽ അതിക്രമിച്ചുകയറി ആക്രമിച്ച സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.പയ്യോളി അങ്ങാടി പാലം ജംഗ്ഷനിലെ എം എഫ് സ്റ്റോർ ഉടമയെ കടയിൽ കയറി അകാരണമായി മർദിച്ച സംഭവമാണ് പ്രതിഷേധത്തിനിടയാക്കിയത് വ്യാപാരികൾക്ക് നേരെ വർദ്ധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 കടകളിൽ ജോലി ചെയ്യുന്ന വ്യാപാരികൾക്ക് ഭയരഹിതമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉടൻ ഉറപ്പാക്കണമെന്നും അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.അബ്ദുറഹ്മാൻ കേക്കണ്ടി അധ്യക്ഷത വഹിച്ചു. സി പി ഗിരീഷ്, അസ്സയ്‌നാർ കോലാത്ത്, ബഷീർ ചക്കോത്ത്, ടി എം രാജൻ, കെ ടി മുഹമ്മദ്, ബിജു ലോജിക് പ്രസംഗിച്ചു.

Post a Comment

0 Comments