Ticker

6/recent/ticker-posts

രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ച സംഭവം: അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസ്


മാവേലിക്കര: മാവേലിക്കരയിൽ രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിതിന്റെ മരണത്തിലാണ് അമ്മ അഖിലയ്ക്ക് (31) എതിരെ പോലീസ് കേസ രജിസ്റ്റർ ചെയ്തത്.
കുട്ടിയുമായി ജീവനൊടുക്കാൻ അമ്മ അഖില നടത്തിയ ശ്രമത്തിനിടയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെ തുടർന്ന് ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കുടുംബവഴക്കോ മറ്റ് വ്യക്തിപരമായ പ്രശ്നങ്ങളാണോ സംഭവത്തിലേക്ക് നയിച്ചതെന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു.

Post a Comment

0 Comments