Ticker

6/recent/ticker-posts

വോട്ട് കൊള്ളയ്ക്കും നേതാക്കളുടെ അറസ്റ്റിനുമെതിരെ പയ്യോളിയിൽ കോൺഗ്രസ് പ്രതിഷേധം

പയ്യോളി: 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' എന്ന മുദ്രാവാക്യം ഉയർത്തി വോട്ട് കൊള്ളക്കെതിരെ സമരം ചെയ്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്ത നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ യോഗം കെ.പി.സി.സി അംഗം മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പയ്യോളി മണ്ഡലം പ്രസിഡന്റ് പി.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ടി. വിനോദൻ, പി. ബാലകൃഷ്ണൻ, മുജേഷ് ശാസ്ത്രി, ഇ.കെ. ശീതൾ രാജ്, കെ.ടി. സിന്ധു, കെ.ടി. സത്യൻ, മനോജ് എൻ.എം, പ്രജീഷ് കുട്ടംവള്ളി എന്നിവർ സംസാരിച്ചു.
പയ്യോളി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് എം.കെ. ദേവദാസൻ, കുറുമണ്ണിൽ രവീന്ദ്രൻ, ശശികുമാർ കീഴങ്കോട്ട്, മോഹനൻ മാസ്റ്റർ, ടി. ഉണ്ണികൃഷ്ണൻ, വിനീത സോമൻ, ഗീത ടീച്ചർ, കരുണാകരൻ കെ.വി എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments