എലത്തൂർ മണ്ഡലത്തിലെ പൊതുഗതാഗത സൗകര്യം വിപുലീകരിക്കുന്നതിനായി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസ്സുകൾ വാങ്ങാൻ 60 ലക്ഷം രൂപയുടെ ഭരണാനുമതിയായി. വിദ്യ ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയ തുകയുടെ രേഖകൾ കളക്ടറുടെ ചേംബറിൽ വെച്ചു നടന്ന ചടങ്ങിൽ എം.എൽ.എ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറി.
എലത്തൂർ മണ്ഡലത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് തുക അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. പുതിയ ബസ്സുകൾ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സുഗമവും സൗകര്യപ്രദവുമായ യാത്രാനുഭവം ലഭ്യമാകും.
ചടങ്ങിൽ എൻ.പി. ബിജേഷ്, അജയൻ കിഴക്കുമുറി തുടങ്ങിയവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.