Ticker

6/recent/ticker-posts

ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 16 മുതൽ 18 വരെ

മൂടാടി ആർട്ട് ഓഫ് ലിവിംഗ് ആശ്രമത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 16 മുതൽ 18 വരെ പ്രശസ്ത സാഹിത്യകാരൻ പി ആർ നാഥൻ ഉദ്ഘാടനംചെയ്യും ചടങ്ങിൽ ആഘോഷ കമ്മിറ്റി ചെയർമാൻ സുരേന്ദ്രജി അദ്ധ്യക്ഷത വഹിക്കും വൈദ്വിക് ധർമ്മസംസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജി യുടെ അനുഗ്രഹത്തോടെയാണ് യജ്ഞം നടക്കുന്നത്. ബാംഗ്ലൂർ ആശ്രമത്തിൽ നിന്നുളള ബ്രഹ്മചാരി ശ്രീ യോഗാനന്ദജിയാണ് യജ്ഞത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ഹോമങ്ങളോടൊപ്പം മഹാചണ്ഡിക ഹോമവും ഇവിടെ നടക്കും. നിത്യേന വിവിധ കലാ സ്കാരിക പരിപാടികളും ഉണ്ടായിരിക്കും. 2000 പേർക്ക് ഇരിക്കാവു ന്ന ജർമ്മൻ പന്തൽ ഇതിനായ് ഒരുക്കിയിട്ടുണ്ടെന്ന് അപെക്സ് ബോഡി മെംബർ കെ പി രമേശനും ആശ്രമം മാനേജർ വിജെ നിഖിലും പത്രകുറിപ്പിൽ പറഞ്ഞു.

Post a Comment

0 Comments