Ticker

6/recent/ticker-posts

ചക്കിട്ടപാറയിൽ തെങ്ങുകയറ്റത്തിനിടെ കടന്നൽക്കുത്തേറ്റ തൊഴിലാളി മരിച്ചു;


ചക്കിട്ടപാറ: തെങ്ങുകയറ്റ തൊഴിലിനിടെ കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരണപ്പെട്ടു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
തൊഴിലെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി കടന്നലിന്റെ ആക്രമണമുണ്ടാകുകയായിരുന്നു. കടന്നൽക്കുത്തേറ്റ് പരിക്കേറ്റ മധുവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗ്രീഷ്മയാണ് (യു.എ.ഇ) പരേതനായ മധുവിന്റെ ഭാര്യ. മക്കൾ: കൃഷ്ണ മധു, കാർത്തിക് മധു. സഹോദരങ്ങൾ: സത്യൻ, മിനി, സുനിൽ, സിനി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments