Ticker

6/recent/ticker-posts

കൊയിലാണ്ടി എൻ ഐ എ ആർ സി യിൽ പുതിയ അധ്യായം; ഭിന്നശേഷി കുട്ടികൾക്കായി ഒന്നരക്കോടിയുടെ അക്കാദമിക് ബ്ലോക്കും ഡെന്റൽ യൂണിറ്റും തുറന്നു


​കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ (എൻ ഐ എ ആർ സി ) പുതിയ അക്കാദമിക് ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. പഠനത്തോടൊപ്പം തെറാപ്പി, കായികം, കല, കൗൺസിലിംഗ് എന്നിവയ്ക്കായി മികച്ച സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്.

​അദീബ്–ഷഫീന ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും റിസ്ഖ് ആർട്ട് ഗാലറി സ്ഥാപക ഷഫീന യൂസുഫ് അലിയും ചേർന്ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

​പെരുവട്ടൂരിലെ NIARC ക്യാമ്പസിൽ നടന്ന ഔദ്യോഗിക ചടങ്ങ് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കുട്ടികൾക്കായി പ്രത്യേകം സജ്ജമാക്കിയ ഡെന്റൽ യൂണിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി നിർവ്വഹിച്ചു.

​അഡ്വ. പ്രവീൺ കുമാർ എം.എൽ.എ, കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, കെ.ആർ.എസ് എം.ഡി എം.കെ. സിറാജ്, പാരിസൺ ഗ്രൂപ്പ് ഡയറക്ടർ എൻ.കെ. ഖാലിദ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments