പേരാമ്പ്ര: വിദ്യാർത്ഥി സമൂഹത്തെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ “സമഗ്ര വിമുക്തി വിദ്യാർത്ഥി വികസന പദ്ധതി” നടപ്പാക്കാൻ ആലോചന
ബ്ലോക്കിന് കീഴിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവൽക്കരണം, കൗൺസലിംഗ്, ജീവിതനൈപുണി–വ്യക്തിത്വ വികസന പരിശീലനം, കലാ–കായിക–സർഗാത്മക കഴിവുകളുടെ പരിപോഷണം, രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ള ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും വിമുക്തി കോർഡിനേറ്ററും തൂഫാൻ വാരിയർ ബാഡ്ജ് സ്വീകരിച്ച പി.കെ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടിക്ക് സമർപ്പിച്ചു.
വിദ്യാർത്ഥികളിൽ ലഹരിക്കെതിരായ പ്രതിരോധ മനോഭാവം വളർത്തുന്നതിനൊപ്പം അവരുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.