Ticker

6/recent/ticker-posts

പൊയിൽക്കാവിൽ പ്ലസ് ടു വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

 


കൊയിലാണ്ടി: പൊയിൽക്കാവിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറക്കൽ താഴെ ശരൺജിത്ത് (17) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു ദാരുണമായ സംഭവം  .

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശരൺജിത്തിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ശരൺജിത്ത്.

വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  .പിതാവ്: ശശി. മാതാവ്: രമ്യ. സഹോദരി: സാനിയ.

Post a Comment

0 Comments