Ticker

6/recent/ticker-posts

അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്.



അഭിഭാഷകർക്കെതിരേ വർധിച്ച് വരുന്ന അതിക്രമങ്ങൾ തടയിടുന്നതിനായി അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കണമെന്ന ആവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത 
ഒപ്പുശേഖരണ ക്യാമ്പയിന്റെ ഭാഗമായി 
പയ്യോളി യുണിറ്റു കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒപ്പുശേഖരണം പയ്യോളി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ബാർ അസോസിയേഷൻ സീനിയർ മെമ്പർ അഡ്വക്കേറ്റ് കെ രമേശ്‌ ഉദ്ഘാടനം ചെയ്തു. ഐ എ എൽ കോഴിക്കോട് ജില്ല ട്രഷറർ അഡ്വക്കേറ്റ് പി. എ ജലീൽ അധ്യക്ഷത വഹിച്ചു. അഡ്വ ഹഫ്‌ന, അഡ്വ ബിജിത് ലാൽ, അഡ്വ ഷെറിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments